മലയാളത്തില്‍ ഒരു റീമേക്ക് ചിത്രം.അതും 30 വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ളത്.പുതിയ കാലഘട്ടത്തിന്റെ സ്പന്ദനം അറിയാവുന്ന ലാല്‍ ജോസ് സംവിധായകന് ആകുന്നു എന്ന് കേട്ടപ്പോള്‍ തന്നെ പ്രതീഷകള്‍ക്ക് അറബി കടലിനെക്കാളും നീളം ഉണ്ടായിരുന്നു.അണിയറയില്‍ വമ്പന്‍ സ്രാവുകള്‍.എം.ടി, നിര്‍മ്മാതാവ് സുരേഷ് കുമാര്‍, വിദ്യാസാഗര്‍.'മലയാളത്തിന്റെ പുണ്യം' എന്ന് നീലത്താമര ട്രെയിലറില്‍ പറയുന്ന പോലെ.പക്ഷെ ?
ട്രെന്‍ഡ് എന്ന് പറയുന്ന ഒരു സാധനം ഉണ്ട്.അതും അല്ലേല്‍ ഇങ്ങനെ പറയാം.കാലഘട്ടത്തിനനുസരിച്ച്! സംവിധായകന് ലാല്‍ ജോസ് ഈ സിനിമ ചെയ്യാനായി ചാടി വീണത് ഒരു പക്ഷെ എം.ടി എന്ന മികച്ച എഴുത്തുകാരന്റെ തിരക്കഥയില്‍ ഒരു ചിത്രം എന്ന തന്റെ സ്വപ്നം സാക്ഷാല്കരിക്കാന് ആവും.പണ്ടത്തെ ഹിറ്റ് ഇന്നത്തെ തെറ്റ് ആണ്.ഒരു മണിക്കൂര്‍ 45 മിനുട്ടില്‍ തീരുന്ന ഈ ചിത്രം ഒരു വേലക്കാരി പെണ്ണിന്ട്ട് നായകന് കൊടുക്കുന്ന 'പണി'യുടെ കഥയാണ്.ചതിക്കപ്പെടുന്ന നായിക.സന്തോഷത്തോടെ ജീവിക്കാന്‍ പറ്റാതെ അസുഖം വന്ന് മരിക്കുന്ന നായകന്.ഈ ക്ലൈമാക്സ് വെച്ച് ഇത് എത്രാമത്തെ ചിത്രം എന്ന എണ്ണം ആയിരുന്നു സംവിധായകന് ആദ്യം എടുക്കേണ്ടത്.എം.ടി പറഞ്ഞ പോലെ പഴയ നീലതാമാരയിലെ കഥാപാത്രങ്ങള്‍ മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടിരുന്നെങ്കില്‍ എന്തുണ്ടായേനെ.ഉണ്ടാകുന്നതു ഇത്രെയുമേ ഉള്ളൂ, നിര്‍മ്മാതാവിന്റെ അടുപ്പില്‍ ഇനി പുക ഉയരില്ല.
ഒരു പഴയ തറവാടിന്റെ ചുറ്റും ആണ് കഥാപാത്രങ്ങള്‍ സഞ്ചരിക്കുന്നത്.നായിക വേലക്കായി ഒരു വീട്ടില്‍ എത്തുന്നു.നായകന് പതിവ് പോലെ എന്തെങ്കിലുമൊക്കെ പഠിച്ചിട്ടു നഗരത്തിന്റെ ജാടയില്‍ നിന്നും ഗ്രാമത്തിന്റെ നിഷ്കളങ്കതയിലേക്ക് കടന്നു വരുന്നു.ആ വീട്ടില്‍ അവര്‍ രണ്ടും, കൂടെ വയസ്സായ അമ്മൂമ്മയും.എന്തും സംഭവിക്കാം.അല്ലെ ? അതെ, കരുതിയ പോലെ തെറ്റുകള്‍ സംഭവിച്ചു തുടങ്ങി.തിരക്കഥയിലും പെണ്‍കുട്ടിയുടെ ജീവിതത്തിലും.ഇത് വരെ ജീവിതത്തില്‍ ആണുങ്ങളെ കണ്ടിട്ടില്ലാത്ത പോലെ ആണ് നായിക.അവന് ചിരിച്ചു കാണിക്കുബോഴേ വീഴാന്‍ മാത്രം നായിക വിരൂപയും അല്ല.അവരുടെ രണ്ടു പേരുടേയും ജീവിതത്തില്‍ നടന്നത് കണ്ടാല്‍ രണ്ടും പിഴച്ചത് ആണെന്ന് തോന്നി പോകും.ആണുങ്ങള്‍ക്ക് എന്തും ആകാമല്ലോ.സൂക്ഷിക്കേണ്ടത് പെണ്‍കുട്ടികള്‍ അല്ലെ ? ഇത് കഥയല്ലേ, എന്തും പറയാം എന്ന് ചോദിച്ചാല്‍ ഞാന്‍ ഇതും പറയും.ഇത് കേരളം ആണ്.അങ്ങനെ അവസാനം വേലക്കാരി നായിക കറിവേപ്പില സമം.നായകന് വേറെ ഒരാളെ കെട്ടുന്നു.അവള് ആ വീട്ടില്‍ നിന്നും പോകുന്നു.ഇതാണ് കഥയുടെ ചുരുക്കം.ഇതിനിടയില്‍ എം.ടി ടച്ച് എന്ന് എല്ലാരും പറയുന്ന പോലെ കുറെ സാധനങ്ങള്‍ ഉണ്ട്.
എന്ത് കൊണ്ട് ഈ ചിത്രം പഴയ കാലത്തെ സൂപ്പര്‍ ഹിറ്റ് ആയി ? വളരെ എളുപ്പം പറയാവുന്ന ഒരു ഉത്തരം ആണ് അത്.അതാണ് നേരത്തെ പറഞ്ഞത്.കാലഘട്ടത്തിനനുസരിച്ച്! സ്ത്രീ കഥാപാത്രങ്ങളുടെ വേദന പണ്ട് പ്രേക്ഷകന്റെ വേദന ആയിരുന്നു.ഇപ്പോള്‍ സ്തിഥി അതല്ല.കരയുന്ന നായികയെ ഓര്‍ത്തു വിതുമ്പുന്ന കാണികളെ ഇനിയും കണി കാണാന്‍ കിട്ടില്ല.കുഞ്ഞിമാളു എന്ന കഥാപാത്രത്തിന്റെ വേദനയുണ്ടാക്കുന്ന ഒരു അവസ്ഥയിലും സംവിധായകന് പോയിട്ടില്ല.പേന കാണാതെ പോയ വിഷമം പോലും നായകന് പോയപ്പോള്‍ നായികയുടെ മുഖത്ത് കണ്ടില്ല.കാണിച്ചിട്ടും കാര്യമില്ല.കാരണം അടിത്തറ ഇളകിയതായിരുന്നു.
ലാല്‍ ജോസ് ഒരു നല്ല സംവിധായകന് ആണ്.അത് ഇനിയും ഇത് പോലെ ഒരു പത്തു ചിത്രങ്ങള്‍ ചെയ്തു കൈ പൊള്ളിയാലും ജനങ്ങള്‍ പറയും.അതിന്റെ തെളിവ് ആയി പലതും ചിത്രത്തില്‍ കാണാന്‍ ഉണ്ട്.ഒന്നാമത് ആയി പറയേണ്ടത് സംഗീതം.മനോഹരമായ മെലഡി.ലാല്‍ ജോസിന്റെ തന്നെ പഴയ ചിത്രമായ ചാന്ദുപൊട്ടിന് ശേഷം കേരളം ഒന്നാകെ ഏറ്റു പാടിയ ഗാനം ആണ് 'അനുരാഗ...'.രണ്ടാമത് ആയി കഥാപാത്രങ്ങളെ തെരഞ്ഞെടുത്തതില്‍.കുഞ്ഞിമാളുവിന്റെ കുറെ വര്‍ഷങ്ങള്‍ക്കു ശേഷം ഉള്ള കഥാപാത്രം ചെയ്ത സ്ത്രീയെ കണ്ടാണ് സത്യത്തില്‍ ഞെട്ടി പോയത്.അത് പോലെ സംവൃത, റീമ എന്നിവരും നന്നായി.അധികം പ്രാധാന്യം ഇല്ല, എങ്കിലും മനസ്സില്‍ വിഷമത്തിന്റെ ഒരു കുടുക്ക് കെട്ടാന്‍ പ്രാപ്തിയുള്ളവര്‍ ആയിരുന്നു രണ്ടു പേരും.
നായകന് ആയി അഭിനയിച്ച കെലെഷ് ചില സീനില്‍ ഒക്കെ നന്നായി.അവസാനം ഇംഗ്ലീഷ് പറയുന്ന ഒരു സീന്‍ ഉണ്ട്.എന്റെ അമ്മോ!.സംവൃതയും നായകനും ആ സീന്‍ കുളമാക്കിയിട്ടുണ്ട്.നായികയായി അഭിനയിച്ച അര്‍ച്ചന കവി നന്നായി.മുഖത്ത് ഭാവങ്ങള്‍ ഒക്കെ ഒഴുകുന്നുണ്ട്.
വാല്‍ക്കഷണം : നീലതാമാരക്ക് ഒരു നീല മയം കൂടി ഉണ്ട്.അതൊക്കെ ജീവിതത്തിന്റെ ഒരു ഭാഗം ആണെന്ന് ഒരു മലയാളിയും സമ്മതിക്കില്ല.പക്ഷെ ഇംഗ്ലീഷ് ചിത്രം ആണേല്‍ കൈയും അടിക്കും.ഇതാണോ അപ്പു മാഷെ, സോഷ്യലിസം... ?












0 comments:
Post a Comment